കേരളത്തിന് റെയില്‍വേയുടെ ഓണ സമ്മാനം; നൂറിലേറെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു

 


തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാര്‍ക്ക് ആശ്വാസമേകി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന തിരക്ക് പരിഹരിക്കുന്നതിനായി നൂറിലധികം പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ആഘോഷവേളകളില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ട്രെയിന്‍ ടിക്കറ്റുകള്‍ തീരുന്നതും,പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാര്‍ നേരിടുന്ന കടുത്ത യാത്രാദുരിതവും കണക്കിലെടുത്താണ് റെയില്‍വേയുടെ ഈ അടിയന്തര ഇടപെടല്‍. ഈ പ്രത്യേക ട്രെയിനുകളുടെ സമയക്രമം, സര്‍വീസ് നടത്തുന്ന റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ റെയില്‍വേ മന്ത്രാലയം ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടും.

കേരളത്തിലേക്കുള്ള റൂട്ടുകളുടെ കാര്യത്തിലും ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിനായുള്ള ഈ ഓണസമ്മാനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം, ഒഡീഷയിലെ പുരിയില്‍ നടക്കുന്ന പ്രശസ്തമായ രഥയാത്രയോടനുബന്ധിച്ച് മുന്നൂറോളം സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും കേന്ദ്രമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items